23/08/08(1) അനധികൃത മദ്യവില്‍പ്പന: സി.പി.എം. നേതാവ് അറസ്റ്റില്കായംകുളം: വിദേശമദ്യം അനധികൃതമായി ചില്ലറവില്‌പന നടത്തിയതിന് സി.പി.എം. കായംകുളം റെയില്‍വേ ബ്രാഞ്ച് കമ്മിറ്റി അംഗം പെരിങ്ങാല പാലപ്പള്ളില്‍ തെക്കതില്‍ സുകുമാരനെ (64) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു.
(2) രണ്ടിടങ്ങളില്‍ ബോംബെറിഞ്ഞുചിറ്റൂര്: സി.പി.എം. പ്രവര്‍ത്തകന്‍ രഘുവിന് ബുധനാഴ്‌ച രാത്രി വെട്ടേറ്റ സംഭവത്തെത്തുടര്‍ന്ന് ചിറ്റൂര്‍മേഖലയില്‍ സി.പി.എം.-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം വെള്ളിയാഴ്‌ചയും തുടര്‍ന്നു. കല്യാണപ്പേട്ട തിമ്മിച്ചെട്ടിയില്‍ 6 പേര്‍ക്ക് വെട്ടേറ്റു. രണ്ടിടങ്ങളില്‍ നാടന്‍ബോംബേറുമുണ്ടായി. കല്യാണപ്പേട്ട തിമ്മിച്ചെട്ടികുളമ്പില്‍ വൈകീട്ട് 4.30 ഓടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
7 ബൈക്കുകളിലെത്തിയ 14 സി.പി.എം. പ്രവര്‍ത്തകര്‍ ജനതാദള്‍ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ജനതാദള്‍ പ്രവര്‍ത്തകരായ കന്നിമാരി തിമ്മിച്ചെട്ടി കറുപ്പസ്വാമി (34), സഹോദരന്‍ രാമദാസ് (32), കല്യാണപ്പേട്ട കിട്ടയുടെ മകന്‍ സതീഷ് (19), സി.പി.എം. പ്രവര്‍ത്തകരായ കോരിയാര്‍ചള്ള പാര്‍ഥന്‍ (28), ഷണ്‍മുഖന്‍ (36), പട്ടഞ്ചേരി ദിനോജ് (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ജനതാദള്‍ പ്രവര്‍ത്തകരെ വിളയോടി സ്വകാര്യ മെഡിക്കല്‍കോളേജിലും സി.പി.എം. പ്രവര്‍ത്തകരെ പാലക്കാട് സ്വകാര്യ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ രാമദാസിന്റെയും കറുപ്പസ്വാമിയുടെയും പലചരക്കുകട തകര്‍ത്തു. ഇവിടെ സി.പി.എം. പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞെങ്കിലും പൊട്ടിയില്ല. ബോംബ് പിന്നീട് പോലീസ് കണ്ടെടുത്തു. എ.എസ്.പി. നീരജ്‌കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ശക്തമായ പോലീസ്‌കാവലുണ്ട്. വെള്ളിയാഴ്‌ച രാവിലെ ജനതാദള്‍ പ്രവര്‍ത്തകനായ കുറ്റിപ്പള്ളം നറണി ബിജു (18) വിനെ ഒരുസംഘം മര്‍ദിച്ചതാണ് സംഘട്ടനങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജുവിനെ വിളയോടി സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ഒരുസംഘം സി.പി.എം. നറണി ലോക്കല്‍സെക്രട്ടറി അനന്തകൃഷ്‌ണന്റെ വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ഇതിന് മറുപടിയെന്നോണം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ വണ്ടിത്താവളത്തെ ജനതാദള്‍ പ്രവര്‍ത്തകനായ മടപ്പള്ളം വിശ്വംഭരന്റെ വീട്ടുമുറ്റത്തേക്ക് ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.
മൂന്നുദിവസമായി കല്യാണപ്പേട്ട, കന്നിമാരി പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴും പോലീസ് നിഷ്‌ക്രിയമാണെന്ന് ആക്ഷേപമുയരുന്നുണ്ട്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് ചിറ്റൂരില്‍ ഇടതുപക്ഷ നേതാക്കള്‍ യോഗംചേര്‍ന്ന് അക്രമം നിര്‍ത്തിവെയ്‌ക്കാന്‍ ആഹ്വാനം നടത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം അക്രമം വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു.
24/08/08യൂത്ത് കോണ്ഗ്രസ് - ഡി.വൈ.എഫ്.ഐ സംഘര്‍ഷം. ഏഴ് പേര്ക്ക് പരുക്കേറ്റു.എരുമപ്പെട്ടി: വെള്ളറക്കാട് വേങ്ങാട്ടുപാറയില്‍ യൂത്ത് കോണ്ഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങളിലും പെട്ട ആറുപേരെ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പെങ്ങാട്ടുപറ സെന്ററില്‍ തിരഞ്ഞെടുപ്പ് 'ചുവരെഴുത്തിനു സ്ഥലം' ബുക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിനു കാരണമായത്.
25/08/08(1) യൂത്ത് കോണ്‍ഗ്രസ് പൊതുയോഗത്തിനുനേരെ അക്രമം: 10 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്പേരാമ്പ്ര: ചക്കിട്ടപാറയില്‍ ശനിയാഴ്‌ച രാത്രി യൂത്ത് കോണ്‍ഗ്രസ് പൊതുയോഗം അക്രമിച്ച സംഭവത്തില്‍ 10 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പെരുവണ്ണാമൂഴി പോലീസ് കേസ്സെടുത്തു.
പൊതുയോഗം കൈയേറിയ സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ആഹ്വാനപ്രകാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിമുതല്‍ ടൗണില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പോലീസിന്റെ അഭ്യര്‍ഥനമാനിച്ച് പ്രതിഷേധപ്രകടനം മാറ്റിവെച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
അക്രമത്തില്‍ പരിക്കേറ്റ നോബിള്‍ പേരാമ്പ്ര ഗവ. ആസ്‌പത്രിയില്‍ ചികിത്സയിലാണ്. നോബിളിന്റെ പരാതിയില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കുന്നക്കാട്ട് മീത്തല്‍ നൗഷാദ്, മലയില്‍ ദീപേഷ്, കാക്കശ്ശേരി ഹംസ, കോകുന്നുമ്മല്‍ ശിവദാസന്‍, താന്നിയോട്ടില്‍ ബബീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പോലീസ് കേസ്സെടുത്തു.
(2) ഓഫീസ് കത്തിച്ച സംഭവം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്ചിറ്റൂര്: വണ്ടിത്താവളത്ത് ശനിയാഴ്‌ച രാത്രി എച്ച്.എം.എസ്. യൂണിയന്‍ ഓഫീസ് തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പുതുനഗരം പോലീസ് കേസെടുത്തു. വളയംപാറ ബൈജു, കമ്പാലത്തറ സുജി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. എച്ച്.എം.എസ്. യൂണിയന്‍ സെക്രട്ടറി ആര്‍.സുന്ദരനാണ് പരാതി നല്‌കിയത്.
(3) സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം;ഒരാള്‍ക്ക് പരിക്കേറ്റുചേര്ത്തല: സിപിഎമ്മിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ തൈക്കലിലുണ്ടായ സംഘട്ടനത്തില്‍, പിണറായിപക്ഷത്തെ ഒരാള്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയായ, ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡില്‍ തൈക്കല്‍ ചൊങ്ങംതറയില്‍ ജയറാഷി(ജയന്‍-29)നെ പരിക്കുകളോടെ ചേര്‍ത്തല താലൂക്ക് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കല്‍ പരുത്ത്യംപള്ളില്‍ ക്ഷേത്രത്തിനു സമീപം ഞായറാഴ്‌ച രാത്രി ഏഴ് മണിയോടടുത്തായിരുന്നു സംഭവം.
അറവുകാടിന് സമീപമുള്ള കള്ളുഷാപ്പില്‍ വ്യാജമദ്യവില്‌പന നടക്കുന്നുവെന്നുകാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ പേരില്‍ വി.എസ്.പക്ഷക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ജയറാഷ് പറഞ്ഞു.
(4) അക്രമത്തില്‍ ഭയന്ന് പോലീസില്‍ അഭയംതേടിയ യുവാക്കളെ സ്റ്റേഷനില്‍ തടഞ്ഞുവച്ചുതൊടുപുഴ: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന് രക്ഷതേടി പോലീസ് സ്റ്റേഷനില്‍ അഭയംതേടിയ യുവാക്കളെ എട്ട് മണിക്കൂര്‍ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവം. കരിങ്കുന്നം നെല്ലാപ്പാറയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന പൊന്‍കുന്നം സ്വദേശികളായ കൃഷ്‌ണകൃപയില്‍ വിഷ്‌ണു (24), പീടികയില്‍ പ്രകാശ് (22), തൊണ്ടുവേലില്‍ സിനോദ് (20), മറ്റത്തില്‍ രാജന്‍ (24), താഴവനമറ്റം വിമല്‍ (23) എന്നിവരെയാണ് രാവിലെ 9 മണി മുതല്‍ വൈകീട്ട് 4.30 വരെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്.
യുവാക്കളെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സ്റ്റേഷനുമുന്നില്‍ നില ഉറപ്പിക്കുകയും ചെയ്‌തു. വൈകീട്ടായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവാക്കളെ സ്റ്റേഷനില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. ഇതിനെത്തുടര്‍ന്നാണ് യുവാക്കളെ മോചിപ്പിച്ചത്.
ഞായറാഴ്‌ച നടന്ന ഡി.വൈ.എഫ്.ഐ. കരിങ്കുന്നം വില്ലേജ് സമ്മേളനത്തിനെത്തിയതായിരുന്നു യുവാക്കള്‍ എന്ന് ഒരു വിഭാഗം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പറയുന്നു. നെല്ലാപ്പാറയില്‍ ഒരു വര്‍ഷത്തിലേറെയായി വാടകയ്‌ക്കുതാമസിക്കുന്ന ഇവരോട് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ ജോണും ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് ജയഗോപനും ആവശ്യപ്പെട്ടിരുന്നതായും ഒരുവിഭാഗം പറയുന്നു. എന്നാല്‍ സമ്മേളനഹാളിന് സമീപം എത്തിയ യുവാക്കളെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കാനായി ഓടിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. തങ്ങളെ ഒരു വിഭാഗം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും സംരക്ഷണം വേണമെന്നും ഇവര്‍ എസ്.ഐ.ബഷീറിനോട് ആവശ്യപ്പെട്ടു. സമ്മേളനം അലങ്കോലപ്പെടുത്താനാണ് യുവാക്കള്‍ എത്തിയതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ സ്റ്റേഷനില്‍ അഭയംതേടിയ യുവാക്കളെ, ആക്രമിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പോയിട്ടും വിടാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെയാണ് മറ്റൊരു വിഭാഗം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
കഴിഞ്ഞ ദിവസം നെല്ലാപ്പാറയില്‍ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ചിലരുടെ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനാണ് യുവാക്കളെ സ്റ്റേഷനില്‍ തടഞ്ഞ് വയ്‌പിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. 5 യുവാക്കളും സ്വന്തം നാട്ടില്‍ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്നും ഇവര്‍ പറയുന്നു.
സമ്മേളനം അലങ്കോലപ്പെടുത്താന്‍ യുവാക്കള്‍ ശ്രമിച്ചതായി ഡി.വൈ.എഫ്.ഐ. സെക്രട്ടറി ബിനു തോമസും, തങ്ങളെ ആക്രമിക്കാനായി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് യുവാക്കളും പരാതിനല്‌കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി എസ്.ഐ. പറഞ്ഞു.
(5) അമ്പലംമുക്കില്‍ ഡി.വൈ.എഫ്.ഐ - ആര്‍.എസ്.എസ്. സംഘര്ഷംവട്ടപ്പാറ: കൊടിമരം സ്ഥാപിച്ചതുസംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വട്ടപ്പാറ അമ്പലംമുക്കില്‍ ഡി.വൈ.എഫ്.ഐ - ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഞായറാഴ്‌ച വൈകുന്നേരം ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് കടന്നത്. ഡി.വൈ.എഫ്.ഐയുടെ കന്യാകുളങ്ങരയില്‍ നടക്കുന്ന ഏര്യാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളയടിച്ചിരുന്ന സ്ഥലങ്ങളില്‍ ആര്‍.എസ്.എസുകാര്‍ എഴുതിയെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ കൊടിമരം നിര്‍ത്തുന്നതുസംബന്ധിച്ചും തര്‍ക്കം ഉണ്ടായി.
ഡി.വൈ.എഫ്.ഐയും ആര്‍.എസ്.എസും അടുത്തടുത്ത് ചേര്‍ന്ന് കൊടിമരം നിര്‍ത്തി. കൊടിമരം നിര്‍ത്തിയ പുറമ്പോക്ക് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ഇരു വിഭാഗവും വാദിച്ചു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി,രംഗം ശാന്തമാക്കി. ഞായറാഴ്‌ച രാത്രി 8.30-ഓടെ ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞുപോയി. അമ്പലംമുക്കില്‍ പോലീസ് കാവല്‍ നിലവിലുണ്ട്
26/08/08(1) യൂത്ത് കോണ്ഗ്രസ് നേതാവിന് മര്ദ്ദനമേറ്റുമൂവാറ്റുപുഴ: യൂത്ത്‌കോണ്‍ഗ്രസ്‌മൂവാറ്റുപുഴ ടൗണ്‍മണ്ഡലം വൈസ്‌പ്രസിഡന്റ് കിഴക്കേക്കര കാഞ്ഞൂര്‍പുത്തന്‍പുരയില്‍അബ്ദുള്‍ഖാദ(ഫൈസല്‍-34) റിന്‌മര്‍ദ്ദനമേറ്റു. മൂവാറ്റുപുഴ ടൗണില്‍ലതാ പാലത്തിനു സമീപം തിങ്കളാഴ്‌ച വൈകീട്ടാണ്‌സംഭവം. സുമോയിലും രണ്ട്‌ബൈക്കിലുമായി എത്തിയവര്‍ആയുധങ്ങളുപയോഗിച്ച്‌മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌മൂവാറ്റുപുഴ താലൂക്കാസ്‌പത്രിയില്‍കഴിയുന്ന ഫൈസല്‍പറഞ്ഞു. രണ്ടാര്‍കരയില്‍നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ ഡി.വൈ.എഫ്.ഐയുടെ അംഗത്വ വിതരണ സമ്മേളനം ഞായറാഴ്‌ച രാത്രി ചിലര്‍തടഞ്ഞിരുന്നു. അനുവാദമില്ലാതെ കമ്മ്യൂണിറ്റി ഹാളില്‍പാര്‍ട്ടി സമ്മേളനം നടത്തിയെന്നാരോപിച്ചായിരുന്നു സമ്മേളനം തടസ്സപ്പെടുത്തിയത്. പോലീസും സ്ഥലത്തെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ടാണ്‌തന്നെ മര്‍ദ്ദിച്ചതെന്ന്‌ഫൈസല്‍പറഞ്ഞു.
(2) അറസ്റ്റിലായവര്‍ശ്രീകൃഷ്‌ണ കോളേജ്‌വിദ്യാര്‍ഥികള്‍മറ്റം സ്‌കൂളില്‍എസ്.എഫ്.ഐ.- എ.ബി.വി.പി. സംഘര്‍ഷം; അഞ്ചുപേര്‍അറസ്റ്റില്‍ ഗുരുവായൂര്‍: മറ്റം സെന്റ്‌ഫ്രാന്‍സിസ്‌ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘര്‍ഷം. രണ്ടുപേര്‍ക്ക്‌പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്‌ണ കോളേജിലെ അഞ്ച്‌എസ്.എഫ്.ഐ. പ്രവര്‍ത്തകരെ സ്‌കൂള് അങ്കണത്തില്‍നിന്ന് പോലീസ് അറസ്റ്റ്‌ചെയ്‌തു. ബൈക്കുകളില് ആയുധങ്ങളുമായെത്തിയവരാണ് അഞ്ചംഗസംഘമെന്ന് പോലീസ്‌പറയുന്നു.
എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റിയംഗവും ശ്രീകൃഷ്‌ണ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ സജീബ്(20), എ.ബി.വി.പി. പ്രവര്‍ത്തകനും മറ്റം സ്‌കൂള്‍വിദ്യാര്‍ഥിയുമായ എം.എസ്. സുമേഷ്(17) എന്നിവര്‍ക്കാണ്‌പരിക്കേറ്റത്. സജീബിനെ കുന്നംകുളം ഗവ. ആസ്‌പത്രിയിലും സുമേഷിനെ ചൂണ്ടല്‍ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു.
ശ്രീകൃഷ്‌ണ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥികളായ സിമില്‍, എ.ബി. ബിജേഷ്, സജീഷ്, മിഥുന്‍, അജീഷ്‌എന്നിവരെയാണ്‌ഗുരുവായൂര്‍എസ്‌ഐ എം. സുരേന്ദ്രന്‍അറസ്റ്റ്‌ചെയ്‌തത്.
(3) അധ്യാപകന് നേരെയുള്ള അക്രമം പ്രതിഷേധാര്‍ഹം -കെ.എസ്.ടി.യു.കോഴിക്കോട്: നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ അസീസിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‌പിച്ച ഡി.വൈ.എഫ്.ഐ. നടപടിയില്‍ കെ.എസ്.ടി.യു. റവന്യൂ ജില്ലാ പ്രസിഡന്റ് വി.കെ. മൂസ്സയും ജനറല്‍ സെക്രട്ടറി പി.കെ. അസീസും പ്രതിഷേധിച്ചു.
(4) തൃക്കരിപ്പൂരിലും ഉദിനൂരിലും വിദ്യാര്ഥിസംഘര്ഷംതൃക്കരിപ്പൂര്: തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ്.എസ്സിലും ഉദിനൂര്‍ ഹൈസ്‌കൂളിലും വിദ്യാര്‍ഥിസംഘര്‍ഷമുണ്ടായി.
തൃക്കരിപ്പൂര്‍ ഗവ. വി.എച്ച്.എസ്.എസ്സില്‍ പുറമേനിന്നെത്തിയ വിദ്യാര്‍ഥികളാണ് അക്രമമുണ്ടാക്കിയത്. ഏഴ് വിദ്യാര്‍ഥികള്‍ക്കും ഒരധ്യാപകനും പരിക്കേറ്റു.
തിങ്കളാഴ്‌ച മൂന്നരയോടെ തൃക്കരിപ്പൂര്‍ ഗവ. പോളിയില്‍നിന്നെത്തിയ ഒരുസംഘം വിദ്യാര്‍ഥികളാണ് അക്രമം നടത്തിയത്. തുടര്‍ന്ന് സ്‌കൂളിന് വെളിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ കൈയേറ്റം നടന്നു. ചന്തേര പോലീസ് സ്ഥലത്തെത്തി കൂട്ടംകൂടിനിന്നവരെ വിരട്ടിയോടിച്ചു.
സ്‌കൂള്‍വിദ്യാര്‍ഥികളെ തടയാന്‍ ശ്രമിച്ച തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ്സിലെ അറബിക് അധ്യാപകന്‍ അബ്ദുള്‍സലാമിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ അരുണ്‍കുമാര്‍ എ.ബി.വി.പി. പ്രവര്‍ത്തകനാണ്.
സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളെ മര്‍ദിച്ച സംഘത്തിലെ സജേഷിനെ അധ്യാപകര്‍ പിടികൂടി പോലീസിലേല്‌പിച്ചു. തുടര്‍ന്ന് സംഘര്‍ഷം തൃക്കരിപ്പൂര്‍ ബസ്‌സ്റ്റാന്‍ഡിലേക്ക് വ്യാപിച്ചു. സ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിച്ചതില്‍ തൃക്കരിപ്പൂരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. സ്‌കൂള്‍ അധികൃതര്‍ ചന്തേര പോലീസില്‍ പരാതിനല്‌കി. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധ പ്രകടനം നടത്തും. സംഭവത്തില്‍ സ്റ്റാഫ് കൗണ്‍സല്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്‌ച രാവിലെ പി.ടി.എ. ചേര്‍ന്ന് പ്രതിഷേധിക്കും.
തൃക്കരിപ്പൂരില്‍ കലാപമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത ശ്രമമാണ് തിങ്കളാഴ്‌ച തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ നടന്നതെന്ന് യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ എം.മുഹമ്മദ്‌കുഞ്ഞി, കണ്‍വീനര്‍ സി.രവി എന്നിവര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
27/08/08(1) എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘര്‍ഷം: മൂന്നുപേര്ക്ക് പരിക്ക്പത്തനംതിട്ട: മലയാലപ്പുഴ മുസ്‌ലിയാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി. സംഘര്‍ഷം. മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരും നാലാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുമായ ബിലാല്‍, ഇസുദ്ദീന്‍, നാലാംവര്‍ഷ ഇലക്‌ട്രിക്കല്‍ വിദ്യാര്‍ത്ഥിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ പി.ഡി.സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സവകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ പേരില്‍ ആറ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും അഞ്ച് എ.ബി.വി.പി. പ്രവര്‍ത്തകര്‍ക്കും എതിരെ പത്തനംതിട്ട പോലീസ് കേസ്സെടുത്തു.
ചൊവ്വാഴ്‌ച രാവിലെ പത്തുമണിക്കാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കോളേജ് ഗേറ്റിന് പുറത്തുവെച്ച് ഏറ്റുമുട്ടിയത്. പാര്‍ലമെന്ററി രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് രണ്ടുദിവസമായി എസ്.എഫ്.ഐ.ക്കാര്‍ സമരത്തിലാണ്. ചൊവ്വാഴ്‌ച സമരം തടയാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
കോളേജില്‍ പാര്‍ലമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ സമ്മതമാണെന്ന് എസ്.എഫ്.ഐ, കെ.എസ്.യു., എ.ബി.വി.പി. സംഘടനകള്‍ നേരത്തെ സമ്മതിച്ചിരുന്നതായി കോളേജ് മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍, പിന്നീട് എസ്.എഫ്.ഐ. ഈ നിലപാട് മാറ്റുകയായിരുന്നു.
(2) ദളിത് യുവാവിന് മര്‍ദ്ദനം: പങ്കില്ലെന്ന് സി.പി.എം.- മറവന്തുരുത്തില്‍ സംഘര്ഷംതലയോലപ്പറമ്പ്: സി.പി.എം. നേതാക്കളുടെ ഭീഷണിക്കിടയില്‍ ദളിത് ഐക്യസമരസമിതി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. പരിക്കേറ്റ മറവന്തുരുത്ത് അപ്പക്കോട്ടുകോളനിയില്‍ രഘുവരന്‍ കായിക്കേരി(41) വൈക്കം താലൂക്കാസ്‌പത്രിയില്‍ ചികിത്സയിലാണ്.
തന്നെ ആക്രമിച്ചത് സി.പി.എം.ഗുണ്ടകളാണെന്ന് രഘുവരന്‍ പോലീസിന് മൊഴി നല്‍കി. സി.പി.എം. ഗുണ്ടാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസും രംഗത്തെത്തിയതോടെ മറവന്തുരുത്ത് മേഖലയില്‍ സി.പി.എമ്മും ദളിത് സംഘടനകളും പോരാട്ടത്തിലായി. ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് സി.പി.എം. നേതാക്കള്‍ പറയുന്നത്.
കെ.പി.എം.എസ്. എറണാകുളത്തുസംഘടിപ്പിച്ച ശതാബ്ദി സംഗമത്തില്‍ പങ്കെടുത്തവരെ സി.പി.എം. തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഇ.എം.കുഞ്ഞുമുഹമ്മദ് അധിക്ഷേപിച്ചെന്നാരോപിച്ച് രഘുവരന്‍ അപ്പക്കോട്ട് കോളനിയില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് സി.പി.എം. നയവിശദീകരണയോഗം നടത്തി. ഇതിനിടയിലാണ് കഴിഞ്ഞദിവസം പഞ്ചായത്ത് കവലയില്‍വച്ച് രഘുവരന് മര്‍ദ്ദനമേറ്റത്.
(3) സ്‌കൂള്‍തിരഞ്ഞെടുപ്പ് സംഘര്‍ഷം ആലത്തൂരില്‍ സി.പി.എം.-കോണ്ഗ്രസ് സംഘട്ടനം ആലത്തൂര്‍: തിങ്കളാഴ്‌ച നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘട്ടനത്തിന്റെ തുടര്‍ച്ചയായി ചൊവ്വാഴ്‌ച കാവശ്ശേരിയില്‍ കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആണ്ടിയപ്പുവിന്റെ സഹോദരന്‍ രാധാകൃഷ്‌ണന്റെ വീട് കല്ലേറില്‍ തകര്‍ന്നു.
തിങ്കളാഴ്‌ച കെ.എസ്.യു. താലൂക്ക് പ്രസിഡന്റ് നൗഫല്‍, അജയവാസ് എന്നിവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജാഥയാണ് അക്രമത്തിലേക്കുനീണ്ടത്. കഴനിചുങ്കത്തുനിന്ന് പത്തുമണിക്ക് തുടങ്ങിയ ജാഥ കെ.സി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുനീങ്ങി. ജാഥക്കാര്‍ സ്‌കൂള്‍വരാന്തയിലേക്കും ക്ലാസ് മുറികളിലേക്കും ഇരച്ചുകയറിയതോടെ ക്ലാസുകള്‍ വിട്ടു. ഇതിനിടെ അക്രമാസക്തരായ പ്രകടനക്കാര്‍ സ്‌കൂളിന്റെ ചിലഭാഗത്ത് ഓടുകളും കണ്ണാടിച്ചില്ലുകളും തകര്‍ത്തു. മടങ്ങുംവഴി വഴിയില്‍ എസ്.എഫ്.ഐ.യുടെ കൊടിതോരണങ്ങളും നശിപ്പിച്ചു.
തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയെ ജയിപ്പിക്കാന്‍ ഏതാനും അധ്യാപകര്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിലാണ് ബഹളം തുടങ്ങിയത്.
ചുങ്കത്തുനിന്ന് ജാഥ മന്ദംപറമ്പെത്തിയപ്പോള്‍തന്നെ അക്രമാസക്തമായിരുന്നു. അതുവഴിവന്ന തരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറിന്റെ കാറില്‍ വടികൊണ്ടടിച്ചു. തുടര്‍ന്ന് പാതയില്‍ കുറുകെയിട്ട കാര്‍ ആലത്തൂര്‍ സി.ഐ. ഇടപെട്ടാണ് മാറ്റിയത്.
കെ.എസ്.യു. പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി എസ്.എഫ്.ഐ.ക്കൊപ്പം സി.പി.എം. പ്രവര്‍ത്തകരും സി.ഐ.ടി.യു.ക്കാരും സംഘടിച്ചു. വടിയും മാരകായുധങ്ങളുമായി കഴനിചുങ്കത്തേക്കു നീങ്ങിയ ഇവര്‍ ബസ്സുകള്‍ തടഞ്ഞുനിര്‍ത്തി കെ.എസ്.യു.ക്കാരെ പിടികൂടാന്‍ ശ്രമിച്ചു. കടകള്‍ക്കുമുന്നില്‍നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഒരു കടയില്‍ ഫര്‍ണിച്ചര്‍ തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആണ്ടിയപ്പുവിന്റെ സഹോദരന്‍ രാധാകൃഷ്‌ണന്റെ വീടിന് കല്ലെറിഞ്ഞു. ശങ്കരമൂച്ചി ജങ്‌ഷനില്‍ ബസ്സിറങ്ങിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്‌ണന് മര്‍ദനമേറ്റു. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
(4) യു.ഡി.എഫ്-എല്‍.ഡി.എഫ്. സംഘര്‍ഷം; കൊടിയത്തൂരില്‍ ഹര്ത്താല്മുക്കം: കൊടിയത്തൂരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്.സംഘട്ടനത്തെ തുടര്‍ന്ന് യു.ഡി.എഫ്. ചൊവ്വാഴ്‌ച സൗത്ത് കൊടിയത്തൂരില്‍ ഹര്‍ത്താന്‍ നടത്തി. തിങ്കളാഴ്‌ച വൈകിട്ടാണ് എല്‍.ഡി.എഫ്- യു.ഡി.എഫ്. സംഘട്ടനം ഉണ്ടായത്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എള്ളങ്ങല്‍ ചേക്കുട്ടിയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് എല്‍.ഡി.എഫും യു.ഡി.എഫും കൊടിയത്തൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(5) കൂട്ടാലിടയില്‍ മുസ്‌ലിംലീഗ് ഓഫീസ് തകര്ത്തുനടുവണ്ണൂര്: കൂട്ടാലിടയിലെ മുസ്‌ലിംലീഗ് കോട്ടൂര്‍ പഞ്ചായത്തോഫീസ് തകര്‍ത്തു. ചൊവ്വാഴ്‌ച രാവിലെയുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ.കെ. റാഷിദ് (19), പി.കെ. സദാദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബാലുശ്ശേരി സര്‍ക്കാര്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
പൂട്ടിയിട്ട ഓഫീസ് ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് ആക്രമിച്ചത്. ഫയലുകളും ഫര്‍ണിച്ചറുകളും റോഡിലേക്ക് വലിച്ചിട്ടു. സീലിങ്‌ഫാനും വാതിലും തകര്‍ത്തു.
ആക്രമണത്തിനു പിന്നില്‍ സി.പി.എം. ആണെന്നും അങ്ങാടിയിലെത്തിയ ലീഗ്‌പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ.ക്കാര്‍ മര്‍ദിക്കുകയായിരുന്നെന്നും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്‌ച രാവിലെ മുതല്‍ കൂട്ടാലിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ബാലുശ്ശേരി സി.ഐ. സുബൈറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയിരുന്നു. അവിടനല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്.
(6) എന്‍.ഡി.എഫുകാരനെ ആക്രമിച്ചതിന് 15 സി.പി.എമ്മുകാരുടെ പേരില് കേസ്തുകുടയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ കെ.കെ.ബഷീറിനെ (24) ആക്രമിച്ച് പരിക്കേല്‌പിച്ചതിന് 15 സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.
മത്സ്യത്തൊഴിലാളിയായ ബഷീര്‍ രാത്രി പുഴയിലേക്ക് പോകുമ്പോള്‍ വീടിനടുത്ത റോഡില്‍വെച്ച് ബിജു, രമേശന്‍, രാജീവന്‍, ജയന്‍ തുടങ്ങിയ 15 ഓളം പേര്‍ ആക്രമിച്ച് പരിക്കേല്‌പിച്ചുവെന്നാണ് പരാതി. വെട്ടുകല്ല് കാലിലെടുത്തിട്ടതായും പറയുന്നു. ബഷീര്‍ എ.എം.ആസ്‌പത്രിയില്‍ ചികിത്സയിലാണ്.
(7) രണ്ട് സ്‌ത്രീകള്‍ക്ക് പരിക്ക് മട്ടന്നൂരില്‍ എന്‍.ഡി.എഫ്-സി.പി.എം സംഘര്ഷംമട്ടന്നൂര്: മട്ടന്നൂരിനുസമീപം കീച്ചേരിയില്‍ എന്‍.ഡി.എഫ്-സി.പി.എം സംഘര്‍ഷം, ആറുവീടുകള്‍ക്കുനേരെ കല്ലേറും അക്രമവും നടന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കോമത്ത് ലീല (45), വെള്ളാലി യശോദ (51) എന്നിവരെ മട്ടന്നൂര്‍ ഗവ.ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച രാത്രിയും ചൊവ്വാഴ്‌ച പുലര്‍ച്ചെയുമാണ് അക്രമം നടന്നത്. കൊഴുക്കുന്നോന്‍ കുഞ്ഞിക്കണ്ണന്‍, കൈപ്പച്ചേരി ഭാസ്‌കരന്‍, കുന്നുമ്മല്‍ നാരായണന്‍, സി.അബ്ദുള്ള, സി.അബൂബക്കര്‍, സക്കീന എന്നിവരുടെ വീടുകള്‍ക്ക് നേരെയായിരുന്നു അക്രമം. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തല്ലിപ്പൊളിച്ചിട്ടുണ്ട്.
മട്ടന്നൂര്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
28/08/08(1) വീട്‌ആക്രമിച്ച 10 പേര്‍ക്കെതിരെ കേസ്മണ്ണുത്തി: കൊഴുക്കുള്ളിയില്‍ബി.ജെ.പി. അനുഭാവിയുടെ വീട്‌ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌കണ്ടാലറിയാവുന്ന പത്ത് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. ചൊവ്വാഴ്‌ച രാത്രി 11.30നാണ്‌പത്തോളം വരുന്ന സംഘം കൊഴുക്കുള്ളി മദിരാശി മൂലയിലെ കരിപ്പാറ സന്ദീപി (28)ന്റെ വീട്‌ആക്രമിച്ചത്. വാതില്‍തകര്‍ത്തു. ഓടുകള്‍കല്ലെറിഞ്ഞ്‌തകര്‍ത്തു. സന്ദീപും വീട്ടുകാരും വീട്ടില്‍നിന്ന്‌ഓടിരക്ഷപ്പെടുകയായിരുന്നു. സന്ദീപിന്റെ പരാതിയെ തുടര്‍ന്നാണ്‌മണ്ണുത്തി പോലീസ്‌പത്ത്‌പേര്‍ക്കെതിരെ കേസ്‌എടുത്തത്. വ്യക്തിവൈരാഗ്യമാണ്‌കാരണമെന്ന്‌പോലീസ്‌പറഞ്ഞു. വീട്‌അക്രമണത്തില്‍പ്രതിഷേധിച്ച്‌ബി.ജെ.പി. പ്രവര്‍ത്തകര്‍ബുധനാഴ്‌ച വൈകിട്ട്‌കൊഴുക്കുള്ളി സെന്ററില്‍പന്തംകൊളുത്തി പ്രകടനം നടത്തി
(2) കൂരാച്ചുണ്ടില്‍യൂത്ത്‌ലീഗ്-ഡി.വൈ.എഫ്.ഐ. സംഘട്ടനംകൂരാച്ചുണ്ട്:കൂരാച്ചുണ്ട്‌സെന്റ്‌തോമസ് ഹൈസ്‌കൂള് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂരാച്ചുണ്ട് അങ്ങാടിയില് യൂത്ത്‌ലീഗ് ഡി.വൈ.എഫ്.ഐ. സംഘട്ടനം നടന്നു. തിങ്കളാഴ്‌ച വൈകിട്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര് രാത്രി ടൗണില് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് രാത്രി വട്ടച്ചിറയില് യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌കൂരാച്ചുണ്ട് അങ്ങാടിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര് സംഘംചേര്‍ന്ന്‌ആക്രമിച്ചിരുന്നു. ഡി.വൈ.എഫ്.ഐ.ക്കാര് ആക്രമിച്ചതായാണ്‌പരാതിയുള്ളത്. സംഘര്‍ഷാവസ്ഥയ്‌ക്ക് അറുതിവരുത്താന് അധികാരികള് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
(3) വാഹനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം തൂണേരിയിലും ഇരിങ്ങണ്ണൂരിലും പരക്കെ അക്രമം വടകര: ലീഗ്‌നേതാവിന്‌വെട്ടേറ്റ തൂണേരിയിലും പരിസരങ്ങളിലും ബുധനാഴ്‌ച വൈകിയും അക്രമസംഭവങ്ങള്‍അരങ്ങേറി. സി.പി.എം-ലീഗ്‌പ്രവര്‍ത്തകര്‍തമ്മിലുണ്ടായ സംഘര്‍ഷത്തില്‍പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമങ്ങളുണ്ടായി. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച്‌ആക്രമിക്കുകയും ചെയ്‌തു. വന്‍പോലീസ്‌സന്നാഹം സ്ഥലത്ത്‌ക്യാമ്പ്‌ചെയ്യുകയാണ്. രാത്രി വൈകിയും വീടുകളില്‍പോലീസ്‌റെയ്‌ഡ്‌നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
ഇരിങ്ങണ്ണൂരില്‍ബുധനാഴ്‌ച വൈകി നടന്ന സി.പി.എം-ലീഗ്‌പ്രകടനങ്ങള്‍അടുത്തടുത്തെത്തിയപ്പോഴാണ്‌സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ഏഴു യൂത്ത്‌ലീഗ്‌പ്രവര്‍ത്തകര്‍ക്കും ഏഴു സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സി.പി.എം.ഇരിങ്ങണ്ണൂര്‍ലോക്കല്‍കമ്മിറ്റി അംഗം കെ.ടി.കെ.കണ്ണന്‍, കക്കൂറയില്‍ബാലന്‍, കായപ്പനിച്ചി അശോകന്‍, ബിനീഷ്, കളത്തില്‍രാജന്‍, നീലിയോട്ട്‌രവി, പുനത്തില്‍അനില്‍കുമാര്‍, സി.കെ.ദാമു എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ക്കാണ്‌പരിക്കേറ്റത്.
സംഘര്‍ഷം റിപ്പോര്‍ട്ട്‌ചെയ്യാനെത്തിയ മലയാള മനോരമ ലേഖകന്‍ജമാല്‍കല്ലാച്ചി, രാഷ്ട്രദീപിക ലേഖകന്‍രാധാകൃഷ്‌ണന്‍എന്നിവര്‍ക്കും മര്‍ദനമേറ്റു. സി.പി.എം. പ്രവര്‍ത്തകരാണ്‌മര്‍ദിച്ചതെന്ന്‌ഇവര്‍പോലീസില്‍പരാതിപ്പെട്ടു. ഇവരുടെ ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. ഇരിങ്ങണ്ണൂര്‍സംഘര്‍ഷത്തെത്തുടര്‍ന്ന്‌സമീപപ്രദേശങ്ങളില്‍പലയിടത്തും അക്രമം അരങ്ങേറി. ഇരിങ്ങണ്ണൂര്‍മുസ്‌ലിംലീഗ്‌ഓഫീസ്‌തകര്‍ക്കപ്പെട്ടു. ബൈക്കുകള്‍ക്കുനേരെയും ബസ്സിനു നേരെയും ഇരിങ്ങണ്ണൂര്‍ടൗണില്‍അക്രമമുണ്ടായി.
(4)അക്രമം: സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയടക്കം 18 പേര്‍ റിമാന്ഡില്ബേക്കല്: ബേക്കലില്‍ കഴിഞ്ഞദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ പതിനെട്ട് പേര്‍ റിമാന്‍ഡില്‍. സി.പി.എം.ബേക്കലം ബ്രാഞ്ച് സെക്രട്ടറി ബേക്കലത്തെ ബി.രഘു (37), ബേക്കലം സ്വദേശികളായ കരുണന്‍ (38), മുരുഗന്‍ (32), കോട്ടിക്കുളത്തെ മാധവന്‍ (37), ബേക്കല്‍ വിഷ്‌ണുമഠത്തെ ഗോവിന്ദന്‍ (38), കെ.അബ്ദുള്ള (23) മടിക്കേരി, അബ്ദുള്‍ സലിം (28) ഉപ്പള, അബൂബക്കര്‍ സിദ്ദിഖ്(21) ആലമ്പാടി, ലത്തീഫ് (20) ആലമ്പടി, റഷീദ് (21) പള്ളിക്കര മഠം, മുഹമ്മദ് ഷഹാഫ് (20) മൗവ്വല്‍, ഫസലുര്‍ റഹ്‌മാന്‍ (20)മൗവ്വല്‍, അബ്ദുല്ല (30) ഹദാഹ്‌നഗര്‍, നസീര്‍ (36) ബേക്കല്‍, മുഹമ്മദ് ശാഫിഖ് (29) ബേക്കല്‍, അബ്ദുല്‍ ഹമീദ് (34) ഹദാഹ്‌നഗര്‍, അബ്ബാസ് മമ്മൂഞ്ഞി (33) ബേക്കല്‍, ആഫിസ് (28) മൗവ്വല്‍ താഴെ എന്നിവരാണ് റിമാന്‍ഡിലായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അനിഷ്ടസംഭവങ്ങളിലും പോലീസ് വാഹനം ആക്രമിച്ചതിനുമാണ് കേസ്.
29/08/08(1) ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; പുതുപ്പള്ളിയില്‍ ഹര്ത്താല്ഡ്രൈവര്മാര് ഏറ്റുമുട്ടി; പുതുപ്പള്ളിയില്‍ ഹര്‍ത്താല്‍ പുതുപ്പള്ളി: ഐ.എന്‍.ടി..യു.സി, സി.ഐ.ടി.യു പ്രവര്‍ത്തകരായ ടാക്‌സി ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വെള്ളിയാഴ്‌ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തു. വ്യാഴാഴ്‌ച പുതുപ്പള്ളി കവലയില്‍ നടന്ന സംഘട്ടനത്തില്‍ ഐ.എന്‍.ടി.യു.സി. വിഭാഗത്തിലെ ജോണ്‍സണ്‍ വാണിയപുരയ്‌ക്കല്‍, മനോജ് തടത്തില്‍ എന്നിവരെ തോട്ടയ്‌ക്കാട് ആസ്‌പത്രിയിലാക്കി. സി.ഐ.ടി.യു. പ്രവര്‍ത്തകരായ കൊച്ചുമോന്‍വേളുത്ര, കെ.പി. അനില്‍കുമാര്‍ എന്നിവരെ പാമ്പാടി ഗവ. ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. പുതുപ്പള്ളി പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ഹര്‍ത്താലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സണ്ണി പാമ്പാടിയും ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടനം അറിയിച്ചു. അഞ്ചുമണിക്ക് പുതുപ്പള്ളികവലയില്‍ ചേരുന്ന പ്രതിഷേധ യോഗം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും.
(2) കോവിലകത്തും കടവില്‍ സി.പി.എം- ആര്‍.എസ്.എസ്. സംഘര്ഷംവൈക്കം: കോവിലകത്തും കടവില്‍ സി.പി.എം.- ആര്‍.എസ്.എസ്. സംഘര്‍ഷം. വൈക്കം നഗരസഭാംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ പി.വി. പുഷ്‌കരന്‍ അടക്കം മൂന്ന് പേരെ വൈക്കം താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സി.എസ്. നാരായണന്‍ കുട്ടിയുടെ കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലുള്ള മത്സ്യ വില്‌പനകേന്ദ്രം അടിച്ചു തകര്‍ത്തു. ഡി.വൈ.എഫ്.ഐ. വൈക്കം ബ്ലോക്ക് സെക്രട്ടറി സി.പി. ജയരാജ്, പുഷ്‌കരന്റെ ബന്ധു മഹേഷ് എന്നിവരാണ് ആസ്‌പത്രിയില്‍ പ്രവേശിച്ച മറ്റ് രണ്ടുപേര്‍. ആസ്‌പത്രിയിലായ മഹേഷും, ആര്‍.എസ്.എസ്. വൈക്കം താലൂക്ക് കാര്യകാരി സി.എസ്. നാരായണന്‍കുട്ടിയുടെ ബന്ധുവായ പ്രശാന്തും, തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മഹേഷ് ഓടിക്കുന്ന മിനിലോറിയില്‍ വിറക് കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മഹേഷിന് പരിക്കേറ്റതിനെപ്പറ്റി അന്വേഷിക്കാനെത്തിയ പുഷ്‌കരനെയും ജയരാജിനെയും ഗവ. ആയുര്‍വ്വേദാസ്‌പത്രിക്ക് സമീപം അക്രമിച്ചതായി പറയപ്പെടുന്നു. നാരായണന്‍കുട്ടിയടക്കം കണ്ടാലറിയാവുന്ന 15 പേരെ പ്രതികളാക്കി പുഷ്‌കരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ നാരായണന്‍കുട്ടിയെയും ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുശീലനെയും അറസ്റ്റു ചെയ്‌തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. നാരായണന്‍കുട്ടിയുടെ മത്സ്യവില്‌പനകേന്ദ്രം അടിച്ചുതകര്‍ത്തതിന്റെ പേരില്‍ 50 ഓളം പേരെ പ്രതികളാക്കി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരു കൂട്ടരും പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടന്നു. സംഭവസ്ഥലത്ത് പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
(3) എസ്.എഫ്.ഐക്കാര്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും തടഞ്ഞുവച്ചുഹരിപ്പാട്: യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശപത്രിക സ്വീകരിക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ടി.കെ.എം.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.ജയപ്രകാശ്, തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകന്‍ പ്രൊഫ.സി.എം.ലോഹിതന്‍ എന്നിവരെ തടഞ്ഞുവച്ചു. വ്യാഴാഴ്‌ച മൂന്നര മുതല്‍ അഞ്ചര വരെ സമരം നീണ്ടു . ഒടുവില്‍ ഹരിപ്പാട് സി.ഐ.സുഭാഷിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തു തീര്‍പ്പായത്. കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീണ്ടും മത്സരിക്കാന്‍ കഴിയില്ലെന്ന വാദം പത്രിക സ്വീകരിക്കുന്ന സമയത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉന്നയിച്ചു. എന്നാല്‍, ഇങ്ങനെയൊരു നിര്‍ദ്ദേശം സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന്, തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകര്‍ അറിയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അധ്യാപകരുടെ മുറി പൂട്ടി പുറത്ത് നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പരാതി സര്‍വ്വകലാശാല രജിസ്‌ട്രാര്‍ക്ക് കൈമാറി. തീരുമാനമെടുക്കാമെന്ന് പോലീസ് സാന്നിധ്യത്തിലെ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിന് ശേഷമാണ് സമരക്കാര്‍ പിന്‍മാറിയത്. കേരള സര്‍വ്വകലാശാല പരിധിയിലെ കോളേജില്‍ സപ്‌തംബര്‍ അഞ്ചിനാണ് യൂണിയന്‍ തിരഞ്ഞെടുപ്പ്.
(4) ബ്രഹ്മഗിരി കൊള്ള: സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍ കാട്ടിക്കുളം: ബ്രഹ്മഗിരി തോട്ടത്തില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സി.പി.എം. അപ്പപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷെര്‍ലി എന്ന ദമ്പട്ട മണി (30), നാഗമന സുബ്രഹ്മണ്യന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു പ്രതികള്‍ ഇതിനകം പിടിയിലായിട്ടുണ്ട്. 20 ഓളം പേര്‍ ഈ കേസ്സില്‍ പ്രതികളാണ്. 20 ലക്ഷം രൂപയുടെ കാപ്പിയും കുരുമുളകും തോട്ടത്തില്‍ നിന്നും കവര്‍ന്നെന്നാണ് കേസ്. സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. പുരുഷോത്തമന്‍ അടിയോടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തെ സി.പി.എം. ദമ്പട്ട മണിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
(5) ഉദുമ-പാക്യാര സംഘര്‍ഷം: ലീഗ്-സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്ഉദുമ: കഴിഞ്ഞ രാത്രി ഉദുമ പാക്യാരയിലുണ്ടായ സി.പി.എം.-മുസ്‌ലിംലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ചെയ്‌തു. ലീഗ്‌പ്രവര്‍ത്തകന്‍ റഫീഖിന്റെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും നാലാം വാതുക്കലിലെ സി.പി.എം. പ്രവര്‍ത്തകന്‍ എന്‍.ബി.കൃഷ്‌ണന്റെ പരാതിയില്‍ 30 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. ബുധനാഴ്‌ച രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ സംഘര്‍ഷം പുലര്‍ച്ചെവരെ നീണ്ടു. അഞ്ച് വീടുകള്‍ക്കുനേരെ കല്ലേറുണ്ടായി. രണ്ട് വാഹനങ്ങളും രണ്ട് കടകളും തകര്‍ത്തു. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ലീഗ് പ്രവര്‍ത്തകരായ കൂട് അബ്ദുള്ള (83), പാക്യാര കുന്നിലെ കെ.പി.അബ്ദുള്ള (85), സലാം, അബ്ബാസ്, റഫീഖ് കുണ്ടടുക്കം, ഇബ്രാഹിം എന്നിവരാണ് ചികിത്സയിലുള്ളത്.
30/08/08(1) സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ കയ്യേറി പ്രതിയെ രക്ഷപ്പെടുത്തി കോട്ടയ്‌ക്കല്‍: ഗ്രാമപഞ്ചായത്ത് യോഗത്തി ല്‍ അക്രമം നടത്തിയതിനു പിടിയിലായ പ്രതിയെ മോചിപ്പിക്കാന്‍ കോട്ടയ്‌ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കയറി സി.പി.എം. അക്രമം. വെള്ളിയാഴ്‌ച അര്‍ധരാത്രി 12.30 നു പോലീസ് പിടികൂടിയ പുതുപ്പറമ്പ് കാരട്ടങ്ങാടി ഏലപ്പറമ്പില്‍ ഹംദാനെ(23) ഇന്നലെ പുലര്‍ച്ചെ നാലിനു മുപ്പത്തിയഞ്ചോളം സി.പി.എം. പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ കയറി ബലമായി മോചിപ്പിച്ചു.
അക്രമത്തില്‍ മൂന്നു പോലീസുകാര്‍ക്കു പരുക്കേറ്റു. അക്രമികളെ തടയാന്‍ ശ്രമിച്ച എ.എസ്.ഐ. സദാനന്ദന്‍, കോണ്‍സ്‌റ്റബിള്‍ മൂസ, വനിതാ കോണ്‍സ്‌റ്റബിള്‍ ഫിലോമിന എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹംദാനെ പൂക്കിപ്പറമ്പില്‍ തിരൂര്‍ ഡിവൈ.എസ്.പി: യു.അബ്‌ദുല്‍ കരീം ഇന്നലെ ഉച്ചയോടെ വീണ്ടും പിടികൂടി. സ്‌റ്റേഷന്‍ ആക്രമിച്ചു പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ 35 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം എടരിക്കോട് ഗ്രാമപഞ്ചായത്തില്‍ പാഠപുസ്‌തകത്തിനെതിരേ പ്രമേയമവതരിപ്പിച്ചതിന്റെ പേരില്‍ യോഗത്തിലേക്കു കയറി അക്രമം നടത്തിയ കേസിലാണു ഹംദാന്‍ പിടിയിലാവുന്നത്. എടരിക്കോട് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ. സെക്രട്ടറിയായ ഇയാള്‍ ചങ്കുവെട്ടിയിലെ കുത്തകസ്‌ഥാപനം അടിച്ചുപൊളിച്ച കേസിലും പ്രതിയാണ്.
സ്‌റ്റേഷനു മുന്നിലെ ഗ്രില്ലു തകര്‍ത്താണു സി.പി.എം. എടരിക്കോട് ലോക്കല്‍ കമ്മിറ്റി അംഗം സി. സിറാജുദ്ദീന്‍, പ്രവര്‍ത്തകനായ പൂങ്ങോടന്‍ അബ്‌ദു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ കൈയേറിയത്. പുലര്‍ച്ചെ ആയതിനാല്‍ അക്രമികളെ പ്രതിരോധിക്കാന്‍ ആവശ്യത്തിനു പോലീസുകാരുണ്ടായിരുന്നില്ല.
വെള്ളിയാഴ്‌ച രാത്രി പട്രോളിംഗിനിടെയാണു ഹംദാനെ പോലീസ് പിടികൂടിയത്. ഇയാളെ ലോക്കപ്പിലിടാതെ സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ആദ്യം വനിതാ കോണ്‍സ്‌റ്റബിളിനെ പിടിച്ചുതള്ളി.
എ.എസ്.ഐ, കോണ്‍സ്‌റ്റബിള്‍ എന്നിവരെ തള്ളിമാറ്റി. പോലീസ് സ്‌റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് എ.എസ്.ഐ അടക്കം നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തതായി ഐ.ജി. വിജയാനന്ദ് അറിയിച്ചു. കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതിലനാണു സസ്‌പെന്‍ഷന്‍.
എ.എസ്.ഐ സദാനന്ദന്‍, ഹെഡ് കോണ്‍സ്‌റ്റബിള്‍ മൂസ, വനിതാ കോണ്‍സ്‌റ്റബിള്‍മാരായ ഫിലോമിന, മേരി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്‌തിട്ടുള്ളത്. ഇതില്‍ മേരിയൊഴികെ മൂന്നുപേരും അക്രമത്തില്‍ പരുക്കേറ്റു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോട്ടയ്‌ക്കല്‍ എസ്.ഐ എ.എം സിദ്ദിഖിനെതിരേ വകുപ്പുതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജില്ലാ പോലീസ് സൂപ്രണ്ട് ഐ.ജി വിജയാനന്ദിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോട്ടയ്‌ക്കല്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.കണ്ണൂരില്‍ പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
(2)എസ്.എഫ്.ഐ.- കെ.എസ്.യു. സംഘര്‍ഷം: രണ്ട് കോളേജുകള്‍ അടപ്പിച്ചു കോട്ടയം:എസ്.എഫ്.ഐ.- കെ.എസ്.യു. സംഘര്‍ഷം രണ്ടുകോളേജുകളുടെ അധ്യയനം തടസ്സപ്പെടുത്തി. നാട്ടകം പോളിടെക്‌നിക്കും നാട്ടകം ഗവ.കോളേജുമാണ്‌വിദ്യാര്‍ത്ഥിസംഘര്‍ഷത്തെ തുടര്‍ന്ന്‌വെള്ളിയാഴ്‌ച അടച്ചിട്ടത്. നാട്ടകം ഗവ.പോളി ടെക്‌നിക്കില്‍കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ചെയര്‍മാന്‍സ്ഥാനാര്‍ത്ഥി ഒഴികെയുള്ള മുഴുവന്‍സീറ്റും എസ്.എഫ്.ഐ.ക്ക്‌ലഭിച്ചു. എന്നാല്‍ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്‌കെ.എസ്.യു.വിലെ സജിന്‍കെ.സലിം ആയിരുന്നു. ചെയര്‍മാന്‍സ്ഥാനം നഷ്ടപ്പെട്ടതില്‍രോഷാകുലരായ എസ്.എഫ്.ഐ.ക്കാര്‍സജിന്‍കെ.സലിമിനെ കോളേജിലേക്ക്‌കയറ്റിയില്ല. ഇതിനെ തുടര്‍ന്ന്‌ഇവിടെ സംഘര്‍ഷം ഉടലെടുത്തു. ഇവിടുത്തെ സംഘര്‍ഷം തൊട്ടടുത്തുള്ള ഗവ.കോളേജിലേക്കും പടര്‍ന്നു. നാട്ടകം പോളിടെക്‌നിക്ക്‌പോലീസ്‌കാവലിലാണിപ്പോള്‍. തിരഞ്ഞെടുപ്പിന്‌തൊട്ടുമുമ്പുമുതല്‍ഒരാഴ്‌ചയായി പോലീസ്‌വിട്ടൊഴിഞ്ഞ സമയം ഇവിടെയില്ല. സംഘര്‍ഷം കുറയ്‌ക്കാന്‍വേണ്ടിയാണ്‌കോളേജ്‌അടച്ചിടുന്നത്.(3) എ.ബി.വി.പി.പ്രവര്‍ത്തകന്‌മര്‍ദനമേറ്റു പാനൂര്‍:പി.ആര്‍.എം. കൊളവല്ലൂര് ഹയര്‍സെക്കന്‍ഡറി സ്‌കൂള് പത്താംക്ലാസ് വിദ്യാര്‍ഥിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ സി.നിഖിലി(16)നെ മര്‍ദനമേറ്റ നിലയില് പാനൂര് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. കണ്ടാലറിയാവുന്ന രണ്ടുപേര് ഉള്‍പ്പെടെ ആറ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കൊളവല്ലൂര് പോലീസ് കേസെടുത്തു.(4)എടമുണ്ടയിലെ അക്രമം: വധശ്രമത്തിന്കേസ്പെരിയ: എടമുണ്ടയില് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി.കെ.കരുണാകരന്‍(42), സുരേഷ്‌ബാബു (25) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില് സി.പി.എം.പ്രവര്‍ത്തകരായ എടമുണ്ട വാണിയന്‍കുന്ന് കോളനിയിലെ ചന്ദ്രന്‍, ഇ.മണി, നാരായണന്‍, രഘു, പൊങ്കടത്തെ അനൂപ്, എടമുണ്ടയിലെ ബിനീഷ് എന്നിവരുടെ പേരില് വധശ്രമത്തിന് അമ്പലത്തറ പോലീസ്‌കേസെടുത്തു. സി.പി.എം.പ്രവര്‍ത്തകനായ ഇ.മണിയെ മര്‍ദ്ദിച്ച സംഭവത്തില് കോണ്‍ഗ്രസ്‌പ്രവര്‍ത്തകനായ പാറ്റേന് വിനുവിന്റെ പേരിലും കേസെടുത്തു31/08/08(1) കള്ളതോക്ക് കച്ചവടം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കേളകം: രണ്ടു കള്ളതോക്കുകള്‍ കര്‍ണാടകയില്‍ കൈമാറിയതുമായി ബന്ധപ്പെട്ട് പൂവത്തിന്‍ ചോലയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.പി.ഷാജിയെ ചിട്ടപ്പുറത്തെ കര്‍ണാടക ക്രൈം ബ്യൂറോ അറെസ്റ്റ് ചെയ്തു. നേരത്തെ ഡി.വൈ.എഫ്.ഐ യില്‍ നിന്നു പുറത്താക്കപ്പെട്ട നേതാവിനോപ്പമാണ് ഷാജി കര്‍ണാടകയില്‍ എത്തിയത്. കൈമാറിയ തോക്കിന്റെ ബാക്കി പണം പറ്റാനാണ് കര്‍ണാടകയില്‍ എത്തിയത്.