Saturday, August 2, 2008

2008 ഓഗസ്റ്റ് ആദ്യ വാരത്തിലെ മാര്‍ക്സിസ്റ്റ് അക്രമവാര്‍ത്തകള്‍

2008 ആഗസ്ത്‌ ആദ്യവാരം കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മാർക്സിസ്റ്റുകളും അനുബന്ധസംഘടനകളും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധമാദ്ധ്യമങ്ങളിലായി വന്ന റിപ്പോർട്ടുകളിൽ നിന്നും സമാഹരിച്ച ചിലത്‌. ==========================================
01/08/2008
==========================================

(1) സി പി എം - ഡി വൈ എഫ് ഐ അക്രമം - പോലീസ് കാഴ്ചക്കാര്‍.

പുന്നപ്ര വടക്കു പഞ്ചായത്തില്‍ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി കൊലവിളിയും അക്രമവും നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്ന്‌ ആക്ഷേപം.

സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ഒരു പ്രവര്‍ത്തകന്റെ കൈവെട്ടിയതിനുപുറമെ പറവൂര്‍ ജക്ഷനിലെ തട്ടുകടയില്‍ ഡ്രൈവേര്‍സ് യൂണിയന്‍ സി ഐ ടി യു കണ്‍വീനര്‍ സുധാകരനെ പോലീസിന്റെയും ജനപ്രതിനിധികളുടെയും കണ്മുന്‍പില്‍ ഡി വൈ എഫ് ഐ ക്കാര്‍ ആക്രമിച്ചു.

ഇതിന് പുറമെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ക്ലീറ്റസ് ആറാട്ടുകുളം കുട്ടിയുമായി പോകുമ്പോള്‍ പറവൂരില്‍ കഴിഞ്ഞ ദിവസം അക്രമത്തിനിരയായി. ഡി വൈ എഫ് ഐ ഷെഡ് ക്വാറം എന്ന ഗ്രൂപ്പായിരുന്നുവത്രേ അക്രമത്തിന് പിന്നില്‍. നിരവധി വാറ്റുചാരായ കേസുകള്‍ക്ക്‌ പുറമെ പോലീസുകാരെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.

സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ച ഡി വൈ എഫ് ഐ ക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ചോദ്യം ചെയ്ത പോലീസുകാരനെ ചില പഞ്ചായത്ത് അംഗങ്ങള്‍ ചേർന്ന്‌ കയ്യേറ്റം ചെയ്യാനും ഇടയ്ക്ക് ശ്രമമുണ്ടായി.

(2) കടകള്‍ക്ക് നേരെ ആക്രമണം : വ്യാപാരികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കായംകുളം: പട്ടണത്തില്‍ മൂന്നു കടകള്‍ക്കുനേരെ ഒരേ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു വ്യാപാരികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ് എഫ് ഐ - എന്‍ ഡി എഫ് സംഘട്ടനത്തിന്റെ ഭാഗമായാണ് മുനിസിപ്പല്‍ ജങ്ക്ഷനിലും മാര്‍ക്കറ്റിലും മറ്റു രണ്ടു കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്.

==========================================
02/08/2008
==========================================

(1) തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് സി പി എം - കെ എസ് കെ ടി യു ആക്രമണം.

യോഗത്തിനെത്തിയ മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തവര്‍ വനിതാ മെമ്പര്‍മാരെ ദേഹോപദ്രവം എല്പിക്കുകായു ചെയ്തു. 45000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി ഭരണസമിതി വിശദീകരിച്ചു.

(2) മുരളിക്ക് നേരെ വധശ്രമം : സി പി എമ്മുകാരടക്കം 30 പേര്‍ക്കെതിരെ കേസെടുത്തു.

സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം. ആര്‍. മുരളിക്ക് നേരെ രണ്ടാം വട്ടവും വധശ്രമമുണ്ടായി.

കുടുംബവീട്ടിലേക്ക് കാറില്‍ പോകുകയായിരുന്ന മുരളിയെ വെള്ളിയാഴ്ച്ച രാത്രി പത്തു മണിയോടെ മൂന്നു ജീപ്പുകളില്‍ പിന്തുടര്‍ന്നെത്തിയ സി പി എം പ്രവര്‍ത്തകര്‍ ഉള്‍പെടുന്ന സംഘം കൂനത്തറയില്‍ വെച്ചു ആക്രമിക്കുകയായിരുന്നു. സി പി എമ്മിലെ പിണറായി വിഭാഗത്തില്‍പ്പെട്ട ചില പ്രാദേശിക നേതാക്കളാണ് അക്രമത്തിന് പിന്നിലെന്ന് മുരളി ആരോപിച്ചു.

മുരളിക്കെതിരെ നടത്തിയ അക്രമത്തിന് ശേഷം ഇതേ അക്രമികള്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ മുരളിയെ അനുകൂലിക്കുന്ന ഷൊര്‍ണൂര്‍ നഗരസഭ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വിമലയുടെ വീടും ആക്രമിച്ചിരുന്നു.

(3) കുളത്തൂപ്പുഴയില്‍ സി പി എം അക്രമം

കുളത്തൂപ്പുഴ : ബിജെപി പ്രാദേശിക നേതാവിന്‍റെ കാറിന്റെ ഗ്ലാസ്സുകള്‍ തല്ലിത്തകര്‍ത്തു.

(4) ഡി വൈ എഫ് ഐ നേതാവ് ബസ് കണ്ടക്ടറെ ആക്രമിച്ചു.

കരുനാഗപ്പള്ളി: സ്റ്റോപ്പില്‍ ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ മുന്‍ ജില്ല പ്രസിഡന്റും, പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ല സെക്രട്ടറിയുമായ ടി.കെ. ഗോപനാണ്‌ ബസ് കണ്ടക്ടറെ ആക്രമിച്ചത്. കുന്നെറ്റി ജംഗ്ഷനില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ നിര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ ബസ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.

(5) മേലുക്കാവില്‍ ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

സംഘര്‍ഷത്തില്‍ ഒരു ബി ജെ പി നേതാവിന്റെ വീട് തകര്‍ത്തിരുന്നു. ലോക്കല്‍ സെക്രട്ടറി കാനത്തില്‍ ബിജുവിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

==========================================
03/08/2008
==========================================

(1) കട ആക്രമണം : നാല് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.

കായംകുളം: എസ് എഫ് ഐ / ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കായംകുളം മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനം തല്ലിത്തകര്‍ത്തു. അക്രമത്തെതുടര്‍ന്ന് നാല്‌ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.

==========================================
04/08/2008
==========================================

(1) കമ്മ്യൂണിസ്റ്റ് അക്രമം - ആക്രമണത്തില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍: തലശ്ശേരിയില്‍ സി പി എം ആക്രമണത്തില്‍ രണ്ടു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാനൂര്‍ മംഗലശ്ശേരി ദിനേശ്, പുത്തൂര്‍ ചാലില്‍ സുരേഷ് ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിനും തലക്കും വെട്ടേറ്റ ദിനേശിന്റെ നില ഗുരുതരമാണ്.

==========================================
05/08/2008
==========================================

(1) കീഴരിയൂരില്‍ സി പി എം ആക്രമണം: നിരവധി വീടുകള്‍ തകർത്തു.

കൊയിലാണ്ടി: കീഴരിയൂരില്‍ വീടുകള്‍ക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കോണ്ഗ്രസ്സിന്റെ ഓഫീസ് തകര്ത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലന്‍ നായര്‍, മണ്ഡലം സെക്രട്ടറി കെ കെ സുരേഷ് ബാബു, പെരങ്ങാട് താഴെകുനി കുഞ്ഞാത്തു, നെല്യാടി ശിവാനന്ദന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

ഇതിനിടയില്‍ കലങ്കോളിമീത്തല്‍ ബാലന്‍ എന്ന ബി ജെ പി പ്രവര്‍ത്തകന് നേരെയും സി പി എം ആക്രമണം നടത്തുകയുണ്ടായി.

==========================================
06/08/2008
==========================================

(1) മട്ടന്നൂര്‍: സി പി എമ്മില്‍ നിന്നു പുറത്തു പോയ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു.

സി പി എമ്മില്‍ നിന്നു പുറത്തു പോയ മുന്‍ ബ്രാഞ്ച്‌ സെക്രട്ടറിയെ സി പി എം പ്രവര്‍ത്തകര്‍ നഗ്നനാക്കി മര്‍ദിച്ചു.

കീഴല്ലൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വെച്ചു ആക്രമിക്കപ്പെട്ട കൊതെരിയിലെ കലശപ്പരമ്പ് പവിത്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി പി എം കൊതെരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന പവിത്രനെ ഇപ്പോഴത്തെ സെക്രടറി ഡി. രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സി പി എമ്മില്‍ നിന്നു പുറത്തു പോയതില്‍പ്പിന്നെ പവിത്രന് നിരന്തരം ഭീഷണി ഉണ്ടായിരുന്നു.

(2) വേലൂരില്‍ സി ഐ ടി യു – ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്

വേലൂര്‍: സി ഐ ടി യു - ഐ എന്‍ ടി യു സി തൊഴിലാളികള്‍ തമ്മിലുള്ള സംഘട്ടനം കത്തിക്കുത്തില്‍ കലാശിച്ചു. പരുക്കേറ്റ രണ്ടു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഐ എന്‍ ടി യു സി യൂണിയനിലെ വടുതല രതീഷ്‌ സി ഐ ടി യു വിലെ വേലൂര്‍ സുനില്‍ എന്നിവരാണ് കത്തിക്കുത്തില്‍ പരുക്കേറ്റ്‌ ആശുപത്രിയിലായത്

(3) പഞ്ചായത്ത്‌ വാഹനം ദുരുപയോഗം ചെയ്തതിനെ ചോദ്യം ചെയ്ത ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

കട്ടപ്പന: പഞ്ചായത്ത്‌ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ് എ എല്‍ സതീശന്‍, പോലീസ് നോക്കിനില്‍കെ തന്നെ ബി ജെ പി പ്രവര്‍ത്തകരെ ഇടിച്ചു വീഴ്ത്തി വാഹനം ഓടിച്ചു പോകുകയായിരുന്നു.

പഞ്ചായത്തിന്റെ വാഹനം നിരന്തരമായി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. സി പി എം ആക്രമണത്തില്‍ പരുക്കേറ്റ ബി ജെ പി പ്രവര്‍ത്തകരായ മാങ്കൂട്ടത്തില്‍ പ്രസന്നന്‍, കന്നിയിലത്ത് ഷാജി എന്നിവര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(4) കിഴക്കമ്പലത്ത് സി പി എം ആക്രമണത്തില്‍ നാല് സി പി ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്.

കിഴക്കമ്പലം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്ക്കുന്ന കിഴക്കമ്പലത്ത് സി പി എം പ്രവര്‍ത്തകരുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ നാല് സി പി ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എ ഐ ടി യു സി താമരച്ചാല്‍ യൂണിറ്റിലെ തൊഴിലാളിയായ കൊറ്റനാടന്‍ വീട്ടില്‍ കെ ജെ ജോസിനെ ഇരുകാലുകളിലും ആഴത്തില്‍ വെട്ടേറ്റ നിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരച്ചാല്‍ കന്നാടന്‍ കെ വി ജോര്‍ജ്, താമരച്ചാല്‍ മുതനാടന്‍ മാത്യൂ പോല്‍, കിഴക്കമ്പലം മഴുവഞ്ചേരി സിജു മാത്യൂ എന്നിവരെയും ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താമരച്ചാല്‍ കല്ലന്‍ മാര്‍ബിള്‍സ് ആന്‍ഡ് ഗ്രാനൈത്സ് എന്ന സ്ഥാപനത്തില്‍ കയറ്റിറക്കിനു ജോലിക്കെത്തിയ എ ഐ ടി യു സി ക്കാരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ലോക്കല്‍ കമ്മിറ്റി സെക്രെട്ടറി കെ വി ജേക്കബിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സി പി ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ സി പി എം - സി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലാണ്.


(5) മടക്കരയില്‍ ഡി വൈ എഫ് ഐ - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

ചെറുവത്തൂര്‍: മടക്കരയില്‍ ഡി വൈ എഫ് - മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേർക്ക്‌ പരുക്കേറ്റു. ബുധനാഴ്ച പന്ത്രണ്ടു മണിയോടുകൂടി രണ്ടു വിഭാഗത്തിലും പെട്ടവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരുക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ചെറുവത്തൂര്‍ കെ എ എച്ച് ആശുച്പത്രിയില്‍ പ്രവേശിപ്പിച്ചു.

(6) സി പി എം കോണ്ഗ്രസ് ആക്രമണം: കീഴരിയൂരില്‍ സംഘർ‍ഷത്തിന് അയവു വന്നില്ല.

കൊയിലാണ്ടി: സി പി എം കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്ക്കുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ കോൺഗ്രസ്‌ കീഴരിയൂര്‍ മണ്ഡലം പ്രസിഡന്‍റ് ചുക്കോത് ബാലന്‍ നായരുടെ വീടിനു നേരെ സി പി എം ആക്രമണമുണ്ടായി.

==========================================
07/08/2008
==========================================

(1) ചിറ്റിലപ്പള്ളി ഐ ഇ എസ് എന്ജിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ അക്രമം.

വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോളേജില്‍ എസ് എഫ് ഐ അക്രമം അഴിച്ചു വിട്ടു. കോളേജിന്റെ ജന്നല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

==========================================
ആകെത്തുക :-
ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌‌
അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ഏഴ്‌
ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = പൂജ്യം.
==========================================
ആഗസ്ത്‌ രണ്ടാം വാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.

4 comments:

സാക്ഷി : Saakshi said...

ഭൂരിപക്ഷ ഭീകരതയും ന്യൂനപക്ഷ ഭീകരതയും ഒരുപോലെ അപകടകരമാണെന്ന് ഓരോദിവസവും പറയുന്ന മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്കുള്ള മറുപടിയാണ് അവര്‍ കാണിച്ചുകൂട്ടിയ ഈ അക്രമങ്ങളുടെ നീണ്ട നിര.

മാര്ക്സിസ്റ്റ് ഭീകരതയാണ് ഏറ്റവും വലിയ അപകടമെന്ന് മാര്ക്സിസ്റ്റ് നേതാക്കള്‍ സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ സമ്മതിക്കും.

Mr. K# said...

അടുത്ത ആഴ്ച ഒന്നു രണ്ടു ദിവസമെന്കിലും മാര്ക്സിസ്റ്റ് അക്രമമുണ്ടാകില്ല എന്ന് വിചാരിക്കാം, സ്വാതന്ത്ര്യദിനം ഒക്കെയുള്ളതല്ലേ.

Anonymous said...

സാക്ഷിയേ..സാക്ഷിക്കെന്താ കൊമ്പുണ്ടോ? വടകരയിൽ ഒരു വനിതാസഖാവിനെ ഒരു പുരുഷസഖാവ്‌ ക്യാമറയുടെ മുന്നിൽ വച്ച്‌ ഒരു അരുക്കാക്കുന്നത്‌ സാക്ഷി കാണിച്ചുതന്നപ്പോളേ വിചാരിച്ചതാണ് സാക്ഷിയ്ക്കു തീർച്ചയായും കൊമ്പുണ്ടെന്ന്‌. ഒരു കണ്ണല്ലാതെ മറ്റേ കണ്ണു കൂടി തുറന്നത്‌ ഇപ്പോളായിരിക്കും അല്ലേ? എന്തായാലും നന്നായി. പിന്നെ, മാർക്സിസ്റ്റ്‌ “ഭരണം" നടക്കുമ്പോൾ അവരുടെ അക്രമങ്ങളില്ലാതെ ഒരു ദിവസമെങ്കിലും ഇവിടെ ഓടുകയെന്നു വച്ചാൽ അവരുടെ ഭരണചക്രം നിലയ്ക്കുക എന്നു തന്നെ അർത്ഥം. അങ്ങനെയൊരു ദിവസമുണ്ടാകും എന്നു കരുതുന്നതിലും നല്ലത്‌ കോഴിയ്ക്കു മുലവരും എന്നു കരുതുന്നതാണ്. കേരളത്തിൽ പലയിടത്തും ബ്രാഞ്ചുകളുള്ള ഒരു വലിയ ഗുണ്ടാസംഘം മാത്രമാണവർ. അവരെയൊക്കെ പാർട്ടി എന്നു വിളിക്കുന്നവരെ വേണം ആദ്യം തല്ലാൻ.

Anonymous said...

Marxism allel Communisam ennu parayunnathu Vamsa Nasa Bheeshini nerittu kondirikunna oru prasthanam annu.

Koodathe Avarudethaya Thaparyangal Mattullavarailekku adichelpikkumbol annu evide akram undakunnathu..

Enthinu Adikam parayanam POLICE stationil vechu BOMBU undakkunmennu paranjathum.

SIMI yile Angathinte Pinabalam kondu Bharanthu Nila Urappichitulla e Partyude theevravadi bandaham thanne velichathu vannirikkunnu...

MARXISAM thudachu mattuka....