Saturday, August 9, 2008

2008 ഓഗസ്റ്റ് രണ്ടാം വാരത്തിലെ മാര്‍ക്സിസ്റ്റ് അക്രമവാര്‍ത്തകള്‍


2008 ആഗസ്ത്‌ രണടാംവാരം കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മാർക്സിസ്റ്റുകളും അനുബന്ധസംഘടനകളും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധമാദ്ധ്യമങ്ങളിലായി വന്ന റിപ്പോർട്ടുകളിൽ നിന്നും സമാഹരിച്ച ചിലത്‌.

========================================
08/08/08

========================================

(1) ഡി വൈ എഫ് ഐ - യൂത്ത് ലീഗ് ഏറ്റുമുട്ടല്‍ വീണ്ടും. എട്ടു പേര്‍ക്ക് പരിക്ക്.

ചെറുവത്തൂര്‍: മടക്കരയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഡി വൈ എഫ് ഐ - യൂത്ത് ലീഗ് സംഘട്ടനത്തിന്‍റെ തുടര്‍ച്ചയായി ഇന്നലെ വീണ്ടും സംഘട്ടനം നടന്നു.

ഉച്ചക്ക് ഒന്നരയോടെയാണ് സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ മടക്കര ടൌണില്‍ ഏറ്റുമുട്ടിയത്.

മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്ന പോലീസുകാരെയും ഭീഷണിപ്പെടുത്തുകയുണ്ടായി. സംഘട്ടനത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു.

ഇരു വിഭാഗങ്ങളിലും പെടാത്ത മടക്കര ടൌണിനടുത്ത് താമസക്കാരനായ സി എച്ച് മുഹമ്മദിനെ പരുക്കുകളോടെ തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(2) കിഴക്കമ്പലത്ത് സി. പി. എം. ഓഫീസിനു നേരെ ബോംബേറ്.

കോലഞ്ചേരി: സി.പി.എം. - സി.പി.ഐ. സംഘര്‍ഷം നിലനില്ക്കുന്ന കിഴക്കമ്പലത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായി.

ബൈക്കിലെത്തിയ മൂന്നംഗസംഘം ആണ് വെളുപ്പിന് സി.എ. വര്‍ഗീസ്‌ സ്മാരകത്തിന് നേരെ ബോംബേറ് നടത്തിയതു.

ബുധനാഴ്ച താമരചാലില്‍ ഇരു പാര്‍ട്ടിപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ട് ഏറ്റിരുന്നു.


സി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നു.

======================================

09/08/08

======================================

(1) എസ്.എഫ്.ഐ - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ. - എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

എസ്.എഫ്.ഐ പ്രവ്ത്തകര്‍ നടത്തിയ ആക്രമണത്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകരായ ഷിനോജ്, പി.കെ.അനീഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

===================================

10/08/08

===================================


(1) പാനൂരില്‍ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം.

പാനൂര്‍: എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവത്തകര്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് പാനൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉടലെടുത്തു.

ഇന്നലെ രണ്ടു എ.ബി.വി.പി. പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡില്‍ വെച്ചു എ.ബി.വി.പി. പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

(2) എസ്.എഫ്.ഐ.-എ.ബി.വി.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ ഏറ്റുമുട്ടി.

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം നഗരത്തിലേക്കും വ്യാപിച്ചു.

ജില്ലാ ആശുപത്രിക്ക് മുന്നിലും തേക്കിന്‍കാട് മൈതാനത്തും ഏറ്റുമുട്ടല്‍ ഉണ്ടായി. എ.ബി.വി.പി. പ്രവര്‍ത്തകരായ കെ.ആര്‍.രാകേഷ്, പി.സതീഷ്, സുഖില്‍ പി.എസ്. കെ.പി.ശ്രീകുമാര്‍, പി.ലെ.അനീഷ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

===================================

11/08/08

===================================

(1) മലപ്പുറത്ത്‌ സി.പി.എം.-കോണ്‍ഗ്രസ് സംഘട്ടനം.



മലപ്പുറം: മുപ്പുരം ഇടക്കരയില്‍ സി.പി.എം. -കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ച് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.


(2) സുവിശേഷ യോഗത്തിന് നേരെ ആക്രമണം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍.

തിരുവനന്തപുരം: മലയിന്‍കീഴ് മേപ്പുക്കടയില്‍ സുവിശേഷയോഗത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മലയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി ജോയിന്‍റ് സെക്രട്ടറിയും സി.പി.എം അംഗവുമായ തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മേപ്പൂക്കട യൂണിറ്റ്‌ ജോയിന്‍റ് സെക്രട്ടറി മലയിന്‍കീഴ് പഴയറോഡ് ചെരുതലയ്ക്കല്‍ വീട്ടില്‍ ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ആറാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.


===================================
12/08/08
===================================


(1) പാപ്പിനിശേരിയില്‍ എന്‍.ഡി.എഫ് – സി. പി.എം സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു.

പാപ്പിനിശ്ശേരി: പപ്പിനിശേരിയിലുണ്ടായ സി.പി.എം ആക്രമണത്തില്‍ പഞ്ചായത്ത് ഓഫീസിനു അടുത്തുവെച്ചു എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഒറ്റക്കണ്ടി ഹൌസില്‍ മുഹമ്മദ് കുഞ്ഞിനു വെട്ടേറ്റു.
വെട്ടേറ്റ ഉടന്‍ അടുത്ത വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് കുഞ്ഞിനെ സി.പി.എം പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീണ്ടും വെട്ടുകയായിരുന്നു. ഇദേഹത്തെ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ നിന്നു പിന്നീട് എറണാകുളത്തേക്കു കൊണ്ടു പോയി.

(2) എ.ബി.വി.പി. – എസ്.എഫ്.ഐ സംഘട്ടനം

പാലക്കാട്: ഗവണ്മെന്റ് വിക്ടോറിയ കോളേജിലും ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. രണ്ടിടത്തും എസ്.എഫ്.ഐ ക്കാര്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

സംഘട്ടനത്തെ തുടര്‍ന്ന് വിക്ടോറിയ കോളേജിലെ വിഷ്ണു,ബിനീഷ് എന്നീ വിദ്യാര്‍ത്ഥികളെ പരുക്കേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിക്ടോറിയയിലെ എ.ബി.വി,പി. പ്രവര്‍ത്തകരെ ബസ്സ്റ്റോപ്പില്‍ വെച്ചാണ്‌ എസ്.എഫ്.ഐ ക്കാര്‍ ആക്രമിച്ചത്.

(3) എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

ഓയൂര്‍: പ്രചാരണ ബോര്‍ഡും പോസ്റ്ററും നശിപ്പിച്ചതിനെ ചോദ്യം ചെയ്ത എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്ദനമേറ്റ എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സ്ക്രട്ടരി പൂയപ്പള്ളി സുനില്‍, വില്ലേജ് കമ്മിറ്റി അംഗം എസ്.സുനില്‍ എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

(4) എസ്.എന്‍. കോളേജില്‍ എസ്.എഫ്.ഐ – എ.ബി.വി.പി. സംഘട്ടനം.

കൊല്ലം: കൊല്ലം എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
എസ്.എഫ്.ഐ അക്രമത്തില്‍ എ.ബി.വി.പി. പ്രവര്‍ത്തകരായ വിനോദ്, രിഷിഗോപന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. കൊടിമരം ഉയര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

(5) ഡി.വൈ.എഫ്.ഐ അക്രമം: കോണ്ഗ്രസ് നേതാവിനെയും ഭാര്യയേയും വീടുകയറി മര്‍ദിച്ചു.

അടൂര്‍: ഡി.വൈ.എഫ്.ഐ ക്കാര്‍ മാരകായുധങ്ങളുമായി വീടാക്രമിച്ചു കോണ്ഗ്രസ് നേതാവിനെയും ഭാര്യയേയും മര്‍ദിച്ചു. അടൂരില്‍ നിന്നു സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും എറത്തു സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ മനക്കാലാ പോന്നച്ചനെയും ഭാര്യ ലിസിയെയും വീട് കയറി ആക്രമിച്ചു. പൊന്നച്ചന്റെ നാലു പല്ലുകള്‍ നഷ്ടപ്പെട്ടു. തടയാന്‍ ചെന്ന ഭാര്യ ലിസിയെയും അക്രമികള്‍ മര്‍ദിച്ചു. അക്രമം കണ്ടു തടയാനെത്തിയ പൊന്നച്ചന്റെ ജ്യേഷ്ഠന്‍ യോഹന്നാനെയും, ഓട്ടോറിക്ഷ ഡ്രൈവര്‍ ലാലു എന്നിവരെയും സംഘം മര്‍ദിച്ചു.

====================================

13/08/08

====================================

(1) പാലക്കുഴ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ചു.

കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്ത് സെക്രട്ടറിയെ ജോലിക്കിടെ സി.പി.എം. പ്രവര്‍ത്തകര്‍മര്‍ദിച്ചു.
ഉദയം പേരൂര്‍സ്വദേശി കെ.വി.സുബ്രഹ്മണ്യനാണ് മര്‍ദനം ഏറ്റത്.
പരുക്കേറ്റ സുബ്രഹ്മണ്യന്‍ത്രിപ്പൂനിതുര ഗവ. ആശുപത്രിയില്‍ചികില്‍സയിലാണ്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍തയ്യാരാക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

(2) കുമാരനെല്ലൂരില്‍സി.പി.എം - കോണ്ഗ്രസ് സംഘട്ടനം.

വടക്കാഞ്ഞെരി: കുമാരനെല്ലൂരില്‍ഞായറാഴ്ച രാത്രി സി.പി.എം - കോണ്ഗ്രസ് പ്രവര്‍ത്തകര്‍തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍മൂന്നു കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രജീഷ്, ഷഫീക്ക്, റാഫി എന്നീ കോണ്‍ഗ്രെസ്സുകാര്‍ക്കാന് പരുക്ക് ഏറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

അടുത്തിടെ അന്‍പതോളം പ്രവര്‍ത്തകര്‍സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ചേര്‍ന്നിരുന്നു. ഇതിനെ ചൊല്ലിയാണ് ആക്രമണമുണ്ടായത്.

(3) എടക്കരയില്‍ സി.പി.എം - കോണ്ഗ്രസ് സംഘട്ടനം: ഒന്പതുപെര്‍ക്ക് പരുക്ക്.

എടക്കര: സി.പി.എം - കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒന്‍പതു പേര്ക്ക് പരുക്കേറ്റു. കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ ഓ.ടി.ജയിംസ്, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിടന്റ്റ് ടി.എന്‍. ഗോപി, ഗോപിയുടെ മകന്‍ യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ധനീഷ് ഗോപി, യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായ തോട്ടെക്കര ഫിറോസ്‌, കുളിരാന്‍ സുരേഷ് എന്നിവരെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

====================================

14/08/08

====================================

(1) ചുമട്ടുതൊഴിലാളി തര്ക്കം: രണ്ടു പേര്ക്ക് പരുക്കേറ്റു.

ഫറോക്ക്: യൂണിയന്‍ മാറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുംഗത്ത് ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
എസ്.ടി.യു. -സി.ഐ.ടി.യു. യൂനിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.

സി.ഐ.ടി.യുവില്‍പ്പെട്ട ഏതാനും തൊഴിലാളികള്‍ യൂണിയന്‍ വിട്ടു എസ്.ടി.യുവില്‍ ചേര്‍ന്നിരുന്നു.

(2) പെരിങ്ങളത് കോണ്ഗ്രസ് - ഡി.വൈ.എഫ്.ഐ സംഘര്‍ഷം

കുന്നമംഗലം: പെരിങ്ങളം ടൌണില്‍ പ്രകടനം നടത്തിയ കോണ്ഗ്രസ് (i) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പരുക്കേറ്റ കോണ്ഗ്രസ് പ്രവതകരായ ഐ.സി.വിനോദ്, ഉസ്മാന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

===================================

ആകെത്തുക :- ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌‌ അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ഏഴ്‌ ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = പൂജ്യം.

===================================

ആഗസ്ത്‌ മൂന്നാം വാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.

2 comments:

സാക്ഷി : Saakshi said...

"സ്വാതന്ത്ര്യദിനം ഒക്കെയുള്ളതല്ലേ.
അടുത്ത ആഴ്ച ഒന്നു രണ്ടു ദിവസമെങ്കിലും മാർക്സിസ്റ്റ്‌ അക്രമമുണ്ടാകില്ല എന്ന് വിചാരിക്കാം."


കഴിഞ്ഞയാഴ്ച ഒരു വായനക്കാരൻ പ്രകടിപ്പിച്ചു കണ്ട ശുഭാപ്തിവിശ്വാസമായിരുന്നു അത്‌.

ചൈനയുടെ സ്വാതന്ത്ര്യദിനവും ഈയാഴ്ചതന്നെയാണോ എന്നു സാക്ഷി സംശയിക്കുകയും ചെയ്തു.

ഇല്ല. തെറ്റിയില്ല. സാക്ഷിക്കങ്ങനെ തെറ്റാറില്ല. ഒറ്റക്കണ്ണു തുറന്നതിനു ശേഷം ഇത്‌ ഇരുപതാം ദിവസം. ഇതിനിടയിൽ അക്രമവാർത്തകളില്ലാതിരുന്ന ദിവസങ്ങളുടെ എണ്ണം വട്ടപ്പൂജ്യം.

Anonymous said...

സാക്ഷി, ഇങ്ങനെ ഒരു നാൾവഴി രേഖപ്പെടുത്തുന്നതിനു വളരെ നന്ദി.
ഓരോ വാർത്ത്ക്കൊപ്പവും അതു വന്ന പത്രത്തിന്റെ
പേരും കൂടി (ഓൺലൈനാണെങ്കുൽ ലിങ്കും ) നൾകിയാൽ നന്നായിരുന്നു.